ആലപ്പുഴ: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പ്രവര്‍ത്തനഫണ്ട് കാമ്പയിന് ജില്ലയില്‍ തുടക്കമായി. റമദാന്‍ ഒന്നുമുതല്‍ 30വരെ നീളുന്ന 'എൻെറ പാര്‍ട്ടിക്ക് എൻെറ ഹദിയ' പ്രമേയത്തില്‍ നടക്കുന്ന കാമ്പയിൻെറ ജില്ലതല ഉദ്ഘാടനം ആലപ്പുഴ ലജ്നത്ത് മാര്‍ക്കറ്റില്‍ മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്‍റ് എ.എം. നസീര്‍ നിര്‍വഹിച്ചു. സമ്പൂര്‍ണമായി ഓണ്‍ലൈനിലാണ് ഇത്തവണ പ്രവര്‍ത്തനഫണ്ട് സമാഹരണം നടക്കുക. ഇതിന് ഐ.യു.എം.എല്‍ ഹദിയ എന്ന പേരില്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്. ഇതുവഴി പാര്‍ട്ടി അക്കൗണ്ടിലേക്ക് സംഭാവനകള്‍ നല്‍കാം. ക്യു.ആര്‍ കോഡുകളുമായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങും. ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, സെക്രട്ടറിമാരായ എസ്.എ. അബ്ദുല്‍സലാം ലബ്ബ, എ.എ. റസാഖ്, മണ്ഡലം ജനറല്‍ സെക്രട്ടറി ബാബു ഷെരീഫ്, ടൗണ്‍ പ്രസിഡന്‍റ് എ.എം. നൗഫല്‍, ജനറല്‍ സെക്രട്ടറി നൗഷാദ് കൂരയില്‍, മണ്ഡലം സെക്രട്ടറിമാരായ എസ്. മുഹമ്മദ് കബീര്‍, എ.കെ. ഷിഹാബുദ്ദീന്‍, ശാഖ പ്രസിഡന്‍റുമാരായ പി. അബ്ദുല്‍ ലത്തീഫ്, കാസിം മീരാന്‍, ടി.ഐ. കാലം, കെ.എം. നസീര്‍, വൈ. ഫസലുദ്ദീന്‍, സിജാസ് അബൂബക്കര്‍ എന്നിവര്‍ കാമ്പയിന് നേതൃത്വം നല്‍കി. ഫോട്ടോ ക്യാപ്ഷന്‍ മുസ്ലിംലീഗ് പ്രവര്‍ത്തനഫണ്ട് കാമ്പയിൻെറ ജില്ലതല ഉദ്ഘാടനം ആലപ്പുഴ ലജ്‌നത്ത് മാര്‍ക്കറ്റിലെ വ്യാപാരി കെ.എം. നസീറില്‍നിന്ന് ഫണ്ട് ശേഖരിച്ച് മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്‍റ് എ.എം. നസീര്‍ നിര്‍വഹിക്കുന്നു apl league fund
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.