ശാന്തിഭവനിൽ രജതജൂബിലി ആഘോഷം

-മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ ഉദ്ഘാടനം എ.എം. ആരിഫ്​ എം.പി നിർവഹിച്ചു അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവൻ രജത ജൂബിലി ആഘോഷവും മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും നടന്നു. ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ ആശീർവാദകർമം നിര്‍വഹിച്ചു. തുടർന്ന് ആലപ്പി രമണന്‍ ഒറ്റയാൾ കഥാപ്രസംഗം അവതരിപ്പിച്ചു. ഫാ. ഷാജി തുമ്പേച്ചിറയിൽ, ഫാ. മാത്യു മുല്ലശേരിൽ, ടെലിവിഷൻ താരങ്ങളായ രാജീവൻ ശ്രീരംഗം, ബിൻസി ജിൻസി, സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ അലിയാർ എം. മാക്കിയിൽ, ആലപ്പി രമണൻ, ജോയി സാക്സ്, മാധ്യമപ്രവർത്തകൻ ബി. ജോസുകുട്ടി, ബ്രദർ മാത്യു ആൽബിന്‍റെ ആത്മകഥ തയാറാക്കിയ കൈനകരി അപ്പച്ചൻ എന്നിവരെ ശാന്തിഭവൻ മാനേജിങ്​ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ മെമന്‍റോ നൽകി ആദരിച്ചു. ഉച്ചക്കുശേഷം ആലപ്പുഴ സ്വരലയയുടെ ഗാനമേള അരങ്ങേറി. വൈകീട്ട് പൊതുസമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരി കമാൽ എം. മാക്കിയിൽ സ്വാഗതം പറഞ്ഞു. മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷൻ മാനേജിങ്​ ട്രസ്റ്റി വി.പി. നന്ദകുമാർ നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോര്‍ജ് ഡി. ദാസ്, ചീഫ് മാനേജര്‍ ശില്‍പ ട്രീസ ​സെബാസ്റ്റ്യന്‍ സംസാരിച്ചു. ബ്രദർ മാത്യു ആൽബിൻ ആമുഖപ്രഭാഷണവും ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ. പ്രശാന്ത് ഐ.എം.എസ്, ഗീത ബാബു, എം. ഷീജ, മധു പുന്നപ്ര, ജില്ല സാമൂഹികക്ഷേമ നീതി വകുപ്പ് ഓഫിസര്‍ അബീല്‍, ഫാ. ബിജോയ് അറക്കല്‍, ജയിൽ ഐ.ജി വിനോദ് കുമാർ, ഇ.കെ. ജയന്‍, സാബു സാഫല്യം, പുന്നപ്ര അപ്പച്ചൻ എന്നിവർ സംസാരിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.ജി. സൈറസ് മുഖ്യപ്രഭാഷണം നടത്തി. ബ്രദർ മാത്യു ആൽബിന്‍റെ ആത്മകഥ 'മാനസാന്തരത്തിന്‍റെ കനൽവഴികൾ' രാജീവ് ആലുങ്കൽ പുന്നപ്ര ജ്യോതികുമാറിന് നൽകി പ്രകാശനം ചെയ്തു. ചിത്രം. പുന്നപ്ര ശാന്തിഭവൻ രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.