കായംകുളം: മണ്ണും മാലിന്യവും നിറഞ്ഞ് വറ്റിവരണ്ട ഭരണിക്കാവിലെ നീർച്ചാലുകളും തോടുകളും പുനരുജ്ജീവിപ്പിക്കാൻ 'നീർവഴിയൊരുക്കം' പദ്ധതിക്ക് തുടക്കമാകുന്നു. ബോധവത്കരണത്തിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യം. പഞ്ചായത്തിൻെറ ഹൃദയഭാഗത്തു കൂടിയൊഴുകുന്ന കൊച്ചുതോടിൻെറ നവീകരണമാണ് ആദ്യം നടപ്പാക്കുന്നത്. ഹരിതകേരള മിഷൻ സഹായത്തോടെയാണ് നവീകരണത്തിനായി പദ്ധതി ആവിഷ്കരിക്കുന്നത്. ഇതിലൂടെ നാശോന്മുഖമായ മുഴുവൻ നീർവഴിച്ചാലുകളും ജലസ്രോതസ്സുകളും വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. നീരൊഴുക്കിൻെറ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണമാണ് തുടക്കത്തിൽ നടക്കുന്നത്. ജലസംരക്ഷണ സന്ദേശങ്ങളുമായി തോട്ടുവരമ്പിലൂടെ ഭരണിക്കാവിലെ ജനങ്ങൾ ഒരേമനസ്സോടെ നടന്നുകയറിയത് ശ്രദ്ധേയ പരിപാടിയായി. തുടക്കത്തിൽ നവീകരിക്കുന്ന കൊച്ചുതോടിൻെറ വഴിച്ചാലിലൂടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദേശയാത്ര സംഘടിപ്പിച്ചത്. വള്ളികുന്നം പഞ്ചായത്തിൻെറ അതിർത്തി പങ്കിടുന്ന ഇലിപ്പക്കുളം മുതൽ തെക്കേക്കര പഞ്ചായത്തിൻെറ അതിർത്തിവരെയും തോട്ടുവരമ്പിലൂടെ നടന്ന് പഞ്ചായത്ത് ഓഫിസിന് സമീപം എത്തിയാണ് പ്രഖ്യാപന സമ്മേളനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാമളാദേവി നടത്തം ഫ്ലാഗ് ഓഫ് ചെയ്തു. സമാപനവും പദ്ധതി പ്രഖ്യാപനവും ജില്ല ആസൂത്രണ സമിതി അംഗം രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. ദീപ അധ്യക്ഷത വഹിച്ചു. വി. ചെല്ലമ്മ, കെ. ശശിധരൻ നായർ, നിഷ സത്യൻ, കോശി അലക്സ്, ജി. രമേശ് കുമാർ, ശാലിനി, അമ്പിളി, അമൽരാജ്, സന്തോഷ് കുമാർ, വസന്ത രമേശ്, കെ.എസ്. ജയപ്രകാശ്, എ. തമ്പി എന്നിവർ സംസാരിച്ചു. ചിത്രം:APLKY2B ഭരണിക്കാവ് പഞ്ചായത്തിലെ ജലസ്രോതസ്സ് സംരക്ഷണ സന്ദേശഭാഗമായി സംഘടിപ്പിച്ച നടത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.