അരൂർ: നിർമാണം പൂർത്തിയായ അന്ധകാരനഴി വടക്കേ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ വൈകുന്നു. രണ്ടാഴ്ച മുമ്പാണ് പാലം നിർമാണം പൂർത്തിയായത്. മാർച്ചിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമം നടന്നെങ്കിലും ഉദ്ഘാടനം അനന്തമായി നീളുകയാണ്. നിലവിൽ വാഹനഗതാഗതമുള്ള സമീപത്തെ സ്പിൽവേ പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ പാലം തുറക്കാത്തതിനാൽ സർവിസ് പുനരാരംഭിക്കാനായിട്ടില്ല. പാലം എത്രയുംപെട്ടെന്ന് തുറക്കാൻ മാസങ്ങളായി രാത്രിയിലും പകലുമായിട്ടായിരുന്നു നിർമാണം. സമീപപാത ഉൾപ്പെടെ 500 മീറ്റർ നീളം വരുന്ന പാലം തെക്കേ പാലത്തിന് സമാന്തരമായാണ് നിർമിച്ചിരിക്കുന്നത്. 2010ൽ നിർമാണം ആരംഭിച്ച പാലത്തിൻെറ പണി 13 വർഷങ്ങൾക്കുശേഷമാണ് പൂർത്തിയാക്കിയത്. തോപ്പുംപടി-ആലപ്പുഴ തീരദേശ പാതയെ ബന്ധിപ്പിക്കുന്ന പാലം എത്രയുംപെട്ടെന്ന് ഗതാഗതത്തിന് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം: പണി പൂർത്തിയാക്കിയിട്ടും തുറക്കാത്ത അന്ധകാരനഴി വടക്കേ പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.