സി.പി.ഐ കരുമാടി ലോക്കൽ സമ്മേളനം

അമ്പലപ്പുഴ: നടന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.ഐയുടെ ആദ്യലോക്കൽ സമ്മേളനമാണിത്. 24ാo പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി പാർട്ടി ലോക്കൽ സമ്മേളനങ്ങളിലേക്ക് കടന്നത്. ഞായറാഴ്ച രാവിലെ പ്രകടനത്തിനുശേഷം പുഷ്പാർച്ചന നടന്നു. മുതിർന്ന പാർട്ടി പ്രവർത്തക ബി. പത്മിനിയമ്മ പതാക ഉയർത്തി. തുടർന്ന് ആമയിട ക്ഷീരസംഘം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവ്​ അംഗം വി. മോഹൻദാസ്, മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ആര്‍. ശ്രീകുമാർ, എന്‍.ബി. വിനോദ് കുമാർ, കരുമാടി ഗോപകുമാർ, പി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പടം: ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.