രാത്രികളിൽ ലൈറ്റുകളുടെ ദുരുപയോഗം; ഇനി മുതൽ പിടിവീഴും

ആലപ്പുഴ: രാത്രി അപകടങ്ങൾക്ക്​ വഴിയൊരുക്കുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ ലൈറ്റുകൾ പിടികൂടാൻ ഓപറേഷൻ ​ഫോക്കസ്​. മോട്ടോർ വാഹനവകുപ്പി‍ൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ഈ മാസം 13വരെ പ്രത്യേകസ്ക്വാഡ്​ പരിശോധന നടത്തി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടികൂടും. രാത്രി സ്​പെഷല്‍ ഡ്രൈവിലൂടെയാണ്​ നടപടിയെടുക്കുക. ഹെഡ് ലൈറ്റുകളിൽ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ സ്ഥാപിക്കുക, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാരലൈറ്റുകളുടെ അമിതഉപയോഗം, എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക്​ കർശന പിടിവീഴും. വാഹന ഡ്രൈവർമാർക്ക് ആശയക്കുഴപ്പവും കാഴ്ചക്ക്​ മങ്ങലുണ്ടാക്കുകയും ചെയ്യുന്നതാണ്​ രാത്രികാല അപകടങ്ങൾക്ക്​ വഴിയൊരുക്കുന്നതെന്നാണ്​ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ്​ നിരത്തുകളിലെ നിയമലംഘനങ്ങൾ തടയുന്നത് ലക്ഷ്യമിട്ട്​ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തുന്നത്​. ഇതിനൊപ്പം ഇരുചക്രവാഹനങ്ങൾ പിടികൂടാനും പരിശോധന നടത്തും. വൈകീട്ട്​ ഏഴുമുതൽ പുലർച്ച മൂന്ന് വരെയാണ് പരിശോധന. അനധികൃത ലൈറ്റുകൾ നീക്കം ചെയ്യാൻ നിർദേശം നൽകും. നിശ്ചിതസമയത്തിനുള്ളിൽ വാഹനം ഹാജരാക്കിയില്ലെങ്കിൽ ആർ.സി റദ്ദാക്കുന്നതടക്കമുള്ള ശക്തമായ നടപടിയെടുക്കും. കേരളത്തിൽനിന്ന്​ വിനോദയാത്രക്കുപോയ ബസ്​ ഗോവയിൽ കത്തിനശിച്ച സംഭവവും അടുത്തിടെയാണ്​. പരമാവധി അലങ്കാര ലൈറ്റുകളും ഓഡിയോ-വിഡിയോ ഉപകരണങ്ങളും ഉൾപ്പെടുത്താൻ വേണ്ടി വയറിങ്​ ഹാർനെസുകളിലും ബാറ്ററികളിലും വരുത്തുന്ന മാറ്റങ്ങളാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് കണ്ടെത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.