ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാടുണ്ടായ അപകട പരമ്പരകളിൽ എട്ടുപേർക്ക് പരിക്ക്. ഒരു മണിക്കൂറിനിടെ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഴയെ തുടർന്നാണ് അപകടം. മാധവൻ ജങ്ഷനുസമീപം ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ ചെറുതന ദാറുസ്സലാമിൽ സാബിറിനും (26) കാർ യാത്രികരായ നാലുപേർക്കും പരിക്കേറ്റു. ഇവർ കോയമ്പത്തൂർ സ്വദേശികളാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് ഡ്രൈവർ റോഡിൽ തെറിച്ചുവീണു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഹരിപ്പാട് ബോയ്സ് ഹൈസ്കൂളിനുസമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് ഹരിപ്പാട്ടേക്ക് പോയ എസ്.വൈ.എസ് ഹരിപ്പാട് സോണിന്‍റെ ആംബുലൻസും എതിർദിശയിൽ വന്ന ടവേര കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹൈസ്‌കൂൾ ജങ്ഷനിൽ ഓട്ടോറിക്ഷ ദേശീയപാതയിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് സ്‌കൂളിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. മറുത മുക്കിൽ ഓക്സിജൻ കയറ്റി വന്ന വാഹനം ഓട്ടോറിക്ഷയിൽ തട്ടി രണ്ടുപേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.