കോടംതുരുത്ത് പഞ്ചായത്ത്​: ഡ്രൈവർ നിയമനത്തിൽ അഴിമതിയെന്ന് ബി.ജെ.പി

തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഡ്രൈവർ നിയമനത്തിൽ ക്രമക്കേട് നടന്നതായി ബി.ജെ.പി. ഇന്‍റർവ്യൂവിൽ പങ്കെടുത്ത മൂന്നുപേരിൽ കൂടുതൽ മാർക്കുവാങ്ങിയ ആളെ ഒഴിവാക്കി സെക്രട്ടറിയും എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന്​ രണ്ടാം സ്ഥാനക്കാരനെ അനധികൃതമായി നിയമിക്കുകയായിരുന്നു. എസ്.ഡി.പി.ഐക്കാരനായ ഡ്രൈവറെ നിയമിക്കുന്നതിന്​ പഞ്ചായത്ത് സെക്രട്ടറി പണം വാങ്ങിയതായും ബി.ജെ.പി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച്​ പഞ്ചായത്ത് പ്രസിഡന്‍റും ബി.ജെ.പിയുടെ ജനപ്രതിനിധികളും വാഹനം ബഹിഷ്കരിക്കും. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രതിഷേധ പരിപാടികളും ആയി മുന്നോട്ടു പോകുമെന്ന് പ്രസിഡന്‍റ്​ ടി.ആർ പ്രമോദ് അറിയിച്ചു. അരൂർ മണ്ഡലം വൈസ് പ്രസിഡന്‍റും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ബിനീഷ് ഇല്ലിക്കൽ, മണ്ഡലം വൈസ് പ്രസിഡന്‍റ്​ ആർ. ജയേഷ്, മണ്ഡലം സെക്രട്ടറിയും കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കുമാരി അഖില രാജൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.