ആലപ്പുഴ: എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് തെക്കനാര്യാട് യൂനിറ്റിന്‍റെ മജ്ലിസുന്നൂർ ഏഴാം വാർഷികവും റമദാൻ മുന്നൊരുക്ക പ്രഭാഷണവും എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ് അബ്ദുല്ല തങ്ങൾ ദാരിമി അൽഐദറൂസി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.ജെ. അഷ്റഫ് ലബ്ബ ദാരിമി അധ്യക്ഷത വഹിച്ചു. കെ.കെ.എം. സലീം ഫൈസി റമദാൻ സന്ദേശം നൽകി. മഹല്ല് ഖതീബ് എ. നൗഷാദ് നിസാമി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നിർവഹിച്ചു. ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകി. തെക്കനാര്യാട് മഹല്ലിൽ രണ്ടര പതിറ്റാണ്ടായി സേവനം ചെയ്യുന്ന അബ്ദുൽ കലാം മുസ്‌ലിയാരെ ആദരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ നുഹുമാൻകുട്ടി മുരിക്കുളം സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് സെക്രട്ടറി ഹഫ്സൽ ഹബീബ് നന്ദിയും പറഞ്ഞു. പടം -മജ്ലിസുന്നൂർ വാർഷികവും റമദാൻ മുന്നൊരുക്ക പ്രഭാഷണവും എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ് അബ്ദുല്ല തങ്ങൾ ദാരിമി അൽഐദറൂസി ഉദ്ഘാടനം ചെയ്യുന്നു apl varshikam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.