കടൽക്ഷോഭ പ്രതിരോധപ്രവർത്തനം വേഗത്തിലാക്കും -ചെന്നിത്തല

ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരസംരക്ഷണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായതായി രമേശ് ചെന്നിത്തല എം.എൽ.എ. ഇറിഗേഷൻ വകുപ്പ്, ജില്ല ദുരന്തനിവാരണ വകുപ്പ്, റവന്യൂ വകുപ്പ്, ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്​മെന്റ് കോർപറേഷൻ, കെ.എൽ.ഡി.സി ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിലാണ് തീരുമാനമായത്. 195 കോടിയുടെ പദ്ധതിയാണ് വേൾഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ആറാട്ടുപുഴ പഞ്ചായത്തിലെ കടൽഭിത്തി നിർമാണത്തിന്​ 54.9 കോടി രൂപയും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കടൽഭിത്തി നിർമാണത്തിന്​ 73 കോടി രൂപയുടെയും ഡി.പി.ആർ തയാറാക്കിയിട്ടുണ്ട്. മൺസൂൺ കടൽക്ഷോഭം പ്രതിരോധിക്കാൻ കൂടുതൽ ജിയോ ബാഗുകൾ എത്തിക്കാൻ നടപടി സ്വീകരിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടതായും ചെന്നിത്തല അറിയിച്ചു. നിർമാണം നടന്നുവരുന്ന ടെട്രപോഡ് കടൽഭിത്തി നിർമാണം തെക്കുപടിഞ്ഞാറ്​ മൺസൂണിന് മുമ്പ്​ പൂർത്തീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പല്ലന മുതല്‍ തോട്ടപ്പള്ളി വരെയുള്ള ഭാഗത്ത് ഉള്‍പ്പെടുന്ന പുലത്തറ ജങ്​ഷന്‍, കുമാരകോടി ജങ്​ഷന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മേഖലയിലും ഉടൻ ഡി.പി.ആര്‍ തയാറാക്കുമെന്ന്​ ജലസേചന മന്ത്രി അറിയിച്ചതായും പറഞ്ഞു. രമേശ്‌ ചെന്നിത്തല എം.എൽ.എയുടെ അധ്യക്ഷതയിലാണ്​ യോഗം ചേർന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.