പാചകവാതക വിലവർധന: ഹോട്ടലുടമകൾ പ്രതിഷേധിച്ചു

കായംകുളം: പാചകവാതക വിലവർധനക്കെതിരെ സിലിണ്ടറിൽ വിറകടുപ്പ് കൂട്ടി ഹോട്ടലുടമകളുടെ പ്രതിഷേധം. കേരള ഹോട്ടൽ ആൻഡ്​​ റസ്റ്റാറന്‍റ്​ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധവുമായി ഉടമകൾ രംഗത്തിറങ്ങിയത്. പൊലീസ് സ്റ്റേഷൻ ജങ്​ഷനിൽനിന്ന്​ ഗ്യാസ് സിലിണ്ടർ കയറിൽ കെട്ടിവലിച്ച് ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ എത്തിച്ച ശേഷമാണ് അടുപ്പുകൂട്ടിയത്. ജില്ല പ്രസിഡന്റ് നാസർ പി. താജ് ഉദ്ഘാടനം ചെയ്തു. ട്രഷറർ എസ്.കെ. നസീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി മഡോണ മുഖ്യപ്രഭാഷണം നടത്തി. വി. മുരളീധരൻ, രമേശ് ആര്യാസ്, രാജേഷ് പഠിപ്പുര, ബദറുദ്ദീൻ, ജോർജ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY2KHARA പാചകവാതക വിലവർധനക്കെതിരെ കേരള ഹോട്ടൽ ആൻഡ്​​ റസ്റ്റാറന്‍റ്​ അസോസിയേഷൻ കായംകുളത്ത് നടത്തിയ പ്രതിഷേധം ജില്ല പ്രസിഡന്റ് നാസർ പി. താജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.