തിരുവിതാംകൂര്‍ ലേബര്‍ അസോ. ശതാബ്ദി ജയന്തി

ആലപ്പുഴ: കേരളത്തിലെ പ്രഥമ തൊഴിലാളി സംഘടന തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ 100ാം ജന്മദിനം ശതാബ്ദി ജയന്തിയായി വാടപ്പുറം ബാവ ഫൗണ്ടേഷന്‍ ആചരിച്ചു. ഇരുട്ടിന്റെ മറവില്‍ റാന്തല്‍ വിളക്കുകളുടെ വെളിച്ചത്തില്‍ പൊലീസിനെ ഭയന്ന് കളപ്പുര ക്ഷേത്രത്തിന്റെ പിന്നിലെ കുറ്റിക്കാട്ടില്‍ ആരംഭിച്ച യോഗം പ്രതീകാത്മകമായി സന്ധ്യക്കുശേഷം കിറ്റ് ഇന്ത്യ സ്മാരകത്തിന് സമീപം 100 ചെരാതിന്‍റെ വെളിച്ചത്തിൽ​ പുനരാവിഷ്കരിച്ചായിരുന്നു ചടങ്ങ്​. യോഗം നടക്കുമ്പോള്‍ രാത്രിയില്‍ ശ്രീനാരായണഗുരുവിന്‍റെ ശിഷ്യൻ സ്വാമി സത്യവ്രതന്‍ എത്തി അനുഗ്രഹ പ്രഭാഷണം നടത്തിയതിനെ അനുസ്മരിച്ച് ശ്രീനാരായണശിഷ്യ പരമ്പരയില്‍പ്പെട്ട വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വാടപ്പുറം ബാവ ഫൗണ്ടേഷന്‍ പ്രസിഡന്റ് സജീവ് ജനാര്‍ദനന്‍ ശതാബ്ദി ജയന്തി ഉദ്ഘാടനം ചെയ്തു. കയര്‍ ഫാക്ടറി തൊഴിലാളികളുടെ 100 നിർധനരായ കുട്ടികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ് നല്‍കുമെന്നും ഹൈവേക്ക്​ സമീപം ബാവയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാടപ്പുറം ബാവയെ സ്വാതന്ത്ര്യസമരസേനാനി പട്ടികയില്‍ ചേര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുമോദിച്ച സമ്മേളനം മധുരം വിതരണം ചെയ്തു. രക്ഷാധികാരി ടി.ടി. കുരുവിള അധ്യക്ഷത വഹിച്ചു. APL LABOUR ASOCIATION വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുന്നു ഡി.എ.പി.എൽ പ്രതിഷേധ സംഗമം ആലപ്പുഴ: ഭിന്നശേഷിക്കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റ് എ.എം. നസീർ ആവശ്യപ്പെട്ടു. ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി.എ.പി.എൽ) ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിന്​ മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ സ്വയം തൊഴിൽ വായ്പ നടപടികൾക്ക്​ ജാമ്യവ്യവസ്ഥ ഒഴിവാക്കുക, വീടും സ്ഥലവും ഇല്ലാത്തവർക്ക്​ പ്രത്യേക ഭവനപദ്ധതി ആവിഷ്കരിച്ച്​ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലപ്രസിഡന്റ് സക്കീർ നമ്പലശ്ശേരിൽ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല ട്രഷറർ കമാൽ. എം. മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. ലീഗ് ടൗൺ പ്രസിഡന്റ്‌ എ.എം. നൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് കൂരയിൽ, ഷിബി കാസിം, നാസിം വലിയമരം, അസ്‌ലം വലിയകുളം, എ.കെ. ഷിഹാബുദ്ദീൻ, സിജാസ് അബൂബക്കർ, നസീർ കരീലക്കുളങ്ങര, അബ്ദുൽസ്സമദ് കോട്ടത്തിൽ, ഷമീർ ആര്യാട്, മജീദ് ചാത്തനാട് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഹുസൈൻ കോട്ടോളിൽ സ്വാഗതവും ട്രഷറർ ഇസുദ്ദീൻ മേനാന്തറ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.