കടലിൽ തിരയിൽപെട്ട മൂന്നുപേരെ രക്ഷിച്ചു

അപകടത്തിൽപെട്ടത്​ തമിഴ്നാട് സ്വദേശികൾ ആലപ്പുഴ: ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട മൂന്ന്​ തമിഴ്​നാട്​ സ്വദേശികളെ ലൈഫ്​ ഗാർഡുകൾ രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പുന്നമടയിലെ ഹൗസ്​ബോട്ട്​ യാത്രക്കുശേഷമാണ്​ 12 അംഗ സംഘം ആലപ്പുഴ ബീച്ചിൽ എത്തിയത്​. ഇവരിൽ നാലുപേരാണ് കുളിക്കാൻ ഇറങ്ങിയത്​. പിന്നാലെ എത്തിയ വലിയ തിരയിൽ മൂന്നുപേർ മുങ്ങിത്താഴ്ന്നു. ഇത്​ കണ്ടെത്തിയ ലൈഫ്ഗാർഡുകൾ കടലിൽ ചാടി ഇവരെ കരയിലെത്തിച്ചു. മൂവരും ​വെള്ളം കുടിച്ച്​ അവശനിലയിലായിരുന്നു. പ്രഥമശു​​ശ്രൂഷ നൽകിയശേഷം വിട്ടയച്ചു. ലൈഫ് ഗാർഡുമാരായ സാംസൺ, ഡെന്നീസ്, സന്തോഷ്, വിൻസെന്‍റ്​ എന്നിവരാണ്​ ഇവരെ രക്ഷപ്പെടുത്തിയത്​. ടൂറിസം എസ്.ഐ പി.ജയറാം, പൊലീസുകാരൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രഥമശുശ്രൂഷ നൽകിയത്​. ആത്​മസംസ്കരണ ക്ലാസ്​ അമ്പലപ്പുഴ: റമദാന്​ മുന്നോടിയായി പുന്നപ്ര വണ്ടാനം ശറഫുൽ ഇസ്‌ലാം സംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശറഫുൽ ഇസ്‌ലാം ഓഡിറ്റോറിയത്തിൽ കുടുംബസംഗമവും ആത്മസംസ്കരണ ക്ലാസും നടത്തി. അബ്ദുള്ള ദാരിമി അൽ ഐദറൂസി ഉദ്​ഘാടനം ചെയ്തു. ചീഫ് ഇമാം ശറഹ്ബീൽ സഖാഫി പ്രാർഥനക്ക്​ നേതൃത്വം നൽകി. സൈക്കോളജിക്കൽ കൗൺസിലർ ഡോ.ബി.എം. മുഹ്സിൻ ക്ലാസിന് നേതൃത്വം നൽകി. സംഘം പ്രസിഡന്‍റ്​ സി.എ. സലിം ചക്കിട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. പി.എം. ബഷീറുദ്ദീൻ, സി.എ. നാസിറുദ്ദീൻ മുസ്‌ലിയാർ, സുൽഫി ഹക്കീം, ഷഫീഖ് പള്ളിവെളി, ഷാജി കണിയാംപറമ്പ്, പി.എം. നാസിമുദ്ദീൻ, ബഷീർ പോത്തശ്ശേരി, ഷുക്കൂർ തുറയിൽ, ഹാഷിം അൽബുസ്താൻ, നിസാർ യാസീൻ, ജലാൽ തുറയിൽ, അബ്ദുൽ വഹാബ്, നാസിം പള്ളിവെളി, സുനീർ ഡസൽ തുടങ്ങിയവർ പ​ങ്കെടുത്തു. APL punnapra vandanam sharaful islam പുന്നപ്ര വണ്ടാനം ശറഫുൽ ഇസ്‌ലാം സംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം അബ്ദുള്ള ദാരിമി അൽ ഐദറൂസി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.