ജീപ്പ് കടയിലേക്ക്​ ഇടിച്ചുകയറി,​ രണ്ടുപേർക്ക് പരിക്ക്

ആറാട്ടുപുഴ: വനിത ശിശു വികസന വകുപ്പിന്‍റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വൈദ്യുതിത്തൂൺ തകർത്തശേഷം പച്ചക്കറിക്കടയിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന മുതുകുളം ശിശുവികസന ഓഫിസർ എൽ. ലക്ഷ്മി, ഡ്രൈവർ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കായംകുളം-കാർത്തികപ്പള്ളി റോഡിൽ മുതുകുളം തട്ടാരുമുക്കിന് തെക്കുവശത്തായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.