മണ്ണഞ്ചേരി: ആർദ്ര പദ്ധതിയുടെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. 'ആർദ്രമീ ആര്യാട്' പദ്ധതിയിലൂടെ നടപ്പാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. ജില്ലയിലെ ഏറ്റവും വലിയ സി.എഫ്.എൽ. ടി.സിയുടെ നടത്തിപ്പ് ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിൽ വഹിച്ച പങ്കും വിലയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രൻ പറഞ്ഞു. മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ 43,812 കുടുംബമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. എല്ലാവർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 20 മുതൽ 25 വീടുകൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിലാണ് പദ്ധതി രൂപവത്കരിച്ചത്. പ്രാഥമിക ആരോഗ്യ പരിചരണത്തിൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനവും യൂനിഫോമും ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയ ഉപകരണങ്ങളും നൽകിയിരുന്നു. ഇവർ വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും 3500 പേർക്ക് ജീവിതശൈലി രോഗങ്ങളുണ്ടെന്ന് കണ്ടെത്തി. കോവിഡ്കാലത്ത് 80 വാർഡിലും കോവിഡ് കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിച്ചു. ജില്ലയിലെ വലിയ സി.എഫ്.എൽ.ടി.സിയായ വളവനാട് ഡി.സി മിൽസിൽ 1440 കിടക്കയും 200 ഓക്സിജൻ കിടക്കകളും സജ്ജീകരിക്കുകയും 21,500 രോഗികൾക്ക് ചികിത്സയും ലഭ്യമാക്കി. വിവിധ സ്കൂളുകളിലെ ഏഴ് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽനിന്ന് ഒരോ കുട്ടിയെ തെരഞ്ഞെടുത്ത് അവർക്ക് പ്രാഥമിക രോഗപരിചരണത്തിൽ പരിശീലനം നൽകുകയും അത്യാവശ്യഘട്ടങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിന് ഉപകരണങ്ങളും നൽകുന്ന കുട്ടി ഡോക്ടർ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.