ആലപ്പുഴ: ഏതാനും ദിവസങ്ങളായി മന്ത്രി സജി ചെറിയാനെതിരായി അപവാദ പ്രചാരണങ്ങൾ കെ-റെയിലിൻെറ പേരിൽ നടക്കുകയാണെന്നും ഇത് ജനം തള്ളിക്കളയുമെന്നും സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ. അദ്ദേഹത്തിന്റെ മാതാവുമാത്രം താമസിക്കുന്ന വീടിന് മുന്നിലൂടെ ബി.ജെ.പി പ്രചാരണം നടത്തുകയും യോഗം നടത്തി ആക്ഷേപിക്കുകയും ചെയ്തു. മന്ത്രിയുടെ സ്വന്തം വീടിന് മുന്നിലേക്ക് മാർച്ച് നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. സജി ചെറിയാൻ തന്റെ വീടും സ്ഥലവും കാലശേഷം കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിക്ക് എഴുതിനൽകുകയും ഡോക്ടറായ മക്കളുടെ സൗജന്യ സേവനം കരുണക്ക് ഉറപ്പുവരുത്തുകയും ചെയ്ത നേതാവാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങളെ വീടുകളിൽ പോയി മന്ത്രി സന്ദർശിക്കുകയും വസ്തുതകൾ ബോധ്യപ്പെടുത്തുകയും ചെയ്തപ്പോൾ സമരക്കാർ പിഴുതെറിഞ്ഞ കല്ല് വീട്ടുകാർതന്നെ പുനഃസ്ഥാപിച്ചു. മന്ത്രിയെ ആക്ഷേപിക്കുന്ന സമരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു. വ്യക്തിയധിക്ഷേപങ്ങൾക്ക് പൊതുസമൂഹം മറുപടി നൽകും. ഇത്തരം സമരാഭാസങ്ങൾകൊണ്ട് ഒറ്റതിരിഞ്ഞ് നേതാക്കളെ ആക്രമിക്കാനാണ് കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും ലക്ഷ്യമെങ്കിൽ ജനങ്ങളെ അണിനിരത്തി അതിശക്ത പ്രതിരോധം തീർക്കുകതന്നെ ചെയ്യുമെന്ന് നാസർ മുന്നറിയിപ്പ് നൽകി. കേരള വികസന മുന്നേറ്റത്തിന് ആവശ്യമായ റെയിൽ പദ്ധതി അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നതെന്നും വാർത്തക്കുറിപ്പിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.