ആലപ്പുഴ: അനധികൃത മദ്യവില്‍പനക്കിടെ യുവാവ് പിടിയിലായി. സ്കൂട്ടറിൽ മദ്യം സൂക്ഷിച്ച് വിൽപന നടത്തിവന്ന തത്തംപള്ളി ഏറുമാടം ചിറയിൽ വീട്ടിൽ മനുവിനെയാണ് എക്സൈസ് പ്രിവന്റീവ് ഓഫിസർ എന്‍. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അനധികൃത മദ്യവിൽപന വ്യാപകമായി നടക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. വിൽപനക്ക് സൂക്ഷിച്ചിരുന്ന 24 കുപ്പി ബിയർ പരിശോധനയിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർമാരായ ജഗദീശൻ, കെ.എസ്. അലക്സ്, പി.ടി. ഷാജി, ജയകൃഷ്ണൻ, സതീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിത രാജ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.