-വിഷു വിപണി മുന്നിൽക്കണ്ട് ശേഖരിച്ചതാണിവ തുറവൂർ: വളമംഗലം മേഖലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കരിമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റു ചെയ്തു. തുറവൂർ പഞ്ചായത്ത് പത്താം വാർഡ് കിണറ്റുകര വീട്ടിൽ ശശിധരൻ പിള്ള (55), 12ാം വാർഡ് കപരാട്ട് വീട്ടിൽ ലാൽജി (54), വട്ടത്തറ വീട്ടിൽ അനിൽകുമാർ (54), 10ാം വാർഡ് കുത്തപ്പള്ളി വീട്ടിൽ പ്രജീഷ് (40), പുല്ലംപ്ലാവ് വീട്ടിൽ നന്ദകുമാർ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ല പൊലീസ് മേധാവി ജയദേവിന്‍റെ നിർദേശാനുസരണം ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, കുത്തിയതോട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വളമംഗലം പഴം പള്ളിക്കാവ് പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് വിഷു വിപണി മുന്നിൽക്കണ്ട് ശേഖരിച്ചുവെച്ച അനധികൃത പടക്കശേഖരം പിടികൂടിയത്. ഏകദേശം 5,00,000 ലക്ഷം രൂപ വിലവരുന്ന 1000 കിലോയോളം ഓലപ്പടക്കങ്ങൾ, 300 കിലോയോളം ഗുണ്ടുകൾ, 400 പാക്കറ്റ് കമ്പിത്തിരികൾ മറ്റു ശിവകാശി നിർമിത പടക്കങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും റെയ്ഡുകൾ ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കുത്തിയതോട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.