ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റിൽ കൃഷിക്കും ടൂറിസത്തിനും മുഖ്യപരിഗണന നൽകും. സമ്പൂർണ തരിശുരഹിത പഞ്ചായത്തായി മാറ്റാനും ബജറ്റ് വിഭാവനം ചെയ്യുന്നു. 26,00,98,827 രൂപ വരവും 25,58,57,000 രൂപ ചെലവും 42,41,827 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് നദീറ നൗഷാദ് അവതരിപ്പിച്ചു. പ്രസിഡന്‍റ് ബി. വിനോദ് അധ്യക്ഷത വഹിച്ചു. കുട്ടവഞ്ചി സവാരിയിലൂടെ ശ്രദ്ധേയമായ 'കരിങ്ങാലി ഇക്കോ ടൂറിസം വില്ലേജ്' എന്ന പേരിൽ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തും. ഇതിനായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. അപകടരഹിതമായ പ്രഭാതസവാരി ലക്ഷ്യമിട്ട് 'സുഗമപാത' പദ്ധതി നടപ്പാക്കും. ഇതിൻ പ്രകാരം പഞ്ചായത്തിന്‍റെ അധീനതയിലുള്ള പൊതുസ്ഥലങ്ങളിൽ നടപ്പാതകൾ നിർമിക്കാൻ തുക വകയിരുത്തി. ഭിന്നശേഷിക്കാരും അവരുടെ രക്ഷാകർത്താക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി ശാശ്വത പരിഹാരം കാണുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പാക്കും. ബഡ്സ് സ്കൂളിന്‍റെ പ്രവർത്തനം വരും വർഷം ആരംഭിക്കും. 'തണൽ' പദ്ധതിയിലൂടെ സമ്പൂർണ ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പാലമേലിനെ മാറ്റും. വൃക്ക രോഗബാധിതർക്ക് ഡയാലിസിസ് കിറ്റ് സൗജന്യമായി നൽകും. ലഹരി വിരുദ്ധ കാമ്പയിനുകളും പ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. നിലവിലുള്ള കുടിവെള്ള പദ്ധതികൾക്ക് പുറമെ പ്രശ്നബാധിത പ്രദേശങ്ങളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.