അരൂക്കുറ്റി: തീരദേശവാസികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന ഇടതുപക്ഷ സർക്കാറിനെതിരെ തീരദേശ ജനകീയസമിതിയുടെ ബഹുജന പ്രക്ഷോഭം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അരൂക്കുറ്റിയിൽ ഉദ്ഘാടനം ചെയ്തു. കൈതപ്പുഴ, വേമ്പനാട്ട് കായലുകളിൽ അനിയന്ത്രിതമായി എക്കലും ചളിയും നിറഞ്ഞ് ആഴം കുറയുകയും വേലിയേറ്റ സമയങ്ങളിൽ അരൂരിലെ തീരപ്രദേശത്തെ ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിൽ, കായലോര വേലിയേറ്റ വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചത്. ദീപു സത്യൻ അധ്യക്ഷത വഹിച്ചു. എം.എൻ. സിമിൽ, ഓസ്റ്റിൻ തോമസ്, എം.ആർ. രവി, അഷറഫ് വെള്ളേഴത്ത്, ദിലീപ് കണ്ണാടൻ, ഷൈൻകുമാർ എന്നിവർ സംസാരിച്ചു. ചിത്രം: തീരദേശ ജനകീയ സമിതിയുടെ ബഹുജനപ്രക്ഷോഭം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അരൂക്കുറ്റിയിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.