അമ്പലപ്പുഴ ക്ഷേത്രത്തിലെ ആറാട്ട്; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് അഞ്ചുമുതൽ തിങ്കളാഴ്ച പുലർച്ച നാലുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവല്ല ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾക്ക്​ ക്ഷേത്രത്തിന് കിഴക്ക് വെള്ളാഞ്ഞിലി പാലത്തിൽനിന്ന്​ താന്നിപ്പാലം കയറി വെള്ളാഞ്ഞിലി റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കാം. ആലപ്പുഴ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ദേശീയപാതയിൽ നവരാക്കൽ ക്ഷേത്രത്തിന് കിഴക്കുനിന്ന്​ വെള്ളാഞ്ഞിലി റോഡിൽ പ്രവേശിച്ച് താന്നിപ്പാലം, വെള്ളാഞ്ഞിലി പാലം വഴി അമ്പലപ്പുഴ-തിരുവല്ല റോഡിൽ പ്രവേശിക്കണം. ആലപ്പുഴ ഭാഗത്തുനിന്ന്​ വരുന്ന വലിയ വാഹനങ്ങൾ ദേശീയപാതയിലെ എസ്.എന്‍ ജങ്​ഷനിൽനിന്ന്​ കഞ്ഞിപ്പാടം, വൈശ്യംഭാഗം, ചമ്പക്കുളം കണ്ടങ്കരി, തായങ്കരി വഴി അമ്പലപ്പുഴ-തിരുവല്ല റോഡിൽ പ്രവേശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.