കെ റെയിൽ: പോക്കറ്റ് സമരക്കാരെ തുറന്നുകാട്ടും -ഡി.വൈ.എഫ്‌.ഐ

മണ്ണഞ്ചേരി: കെ-റെയിലിനെതിരെ നുണപ്രചാരണവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന 'പോക്കറ്റ്‌' സമരക്കാരെ തുറന്നുകാട്ടാനാണ്‌ ഡി.വൈ.എഫ്‌.ഐ പ്രചാരണം നടത്തുന്നതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ എസ്‌. സതീഷ്‌. ജില്ല സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ സതീഷ്‌ കലവൂരിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു. സിൽവർ ലൈനുവേണ്ടി 180 കിലോമീറ്ററിൽ കല്ലിട്ടപ്പോൾ ആർക്കും പ്രതിഷേധമുണ്ടായിരുന്നില്ല. ഇതു മനസ്സിലാക്കിയ സ്ഥാപിതതാൽപര്യക്കാർ ചില പോക്കറ്റുകൾ സമരത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. ഇവിടെ പുറത്തുനിന്നുള്ളവരാണ്‌ സമരത്തിന്‌ നേതൃത്വം നൽകിയത്‌. തീവ്രവാദികളുടേതിന്‌ സമാനമായ സമരരീതികളാണ്‌ ഇവർ സംഘടിപ്പിച്ചത്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ്‌ സമരത്തിനിറക്കിയതെന്ന്‌ പകൽപോലെ വ്യക്തമാണ്‌. സിൽവർ ലൈന്റെ വസ്തുതയും അനിവാര്യതയും വ്യക്തമാക്കി ഡി.വൈ.എഫ്‌.ഐ 500 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്നും സതീഷ്‌ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.