മണ്ണഞ്ചേരി: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് കലവൂരിൽ തുടക്കമായി. ജില്ല പ്രസിഡന്‍റ് ജയിംസ് ശാമുവൽ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം രമ്യാ രമണനും അനുശോചന പ്രമേയം എം.എസ്. അരുൺ കുമാർ എം.എൽ.എയും അവതരിപ്പിച്ചു. ജയിംസ് ശാമുവൽ (കൺ), സി.ശ്യാംകുമാർ, എ.എ. അക്ഷയ്, വി.കെ. സൂരജ്, ശ്വേത എസ്. കുമാർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി. രഘുനാഥ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി ആര്‍.രാഹുല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. വിജിൽ എം.എൽ.എ, എസ്.കെ. സജീഷ്, എ.എം. ആരിഫ് എം.പി, എം. സത്യപാലൻ, ശ്രീകുമാർ ഉണ്ണിത്താൻ, കെ.ജി. രാജേശ്വരി, ജലജ ചന്ദ്രൻ, കെ.ആർ. ഭഗീരഥൻ, കെ.ഡി. മഹീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും. 300 പ്രതിനിധികളും 52 ജില്ല കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്നു. പടം: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളന ഭാഗമായ പ്രതിനിധി സമ്മേളനം കലവൂരിൽ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.