അമ്പലപ്പുഴ: നിയന്ത്രണംവിട്ട തടിലോറി കാറിലിടിച്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പുന്നപ്ര പൊലീസ് സ്റ്റേഷന് മുൻവശം ശനിയാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കാസർകോട് നെല്ലിട പാറമാൻ ഇടകത്ത് ബാലകൃഷ്ണൻ നായർ (59), ഭാര്യ സുജാത (54), മകൾ രഞ്ജു (37), ഭർത്താവ് പ്രമോദ് (40), ഇവരുടെ മക്കളായ ഗ്യാൻ (നാല്), രുധ്രു (ഒന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറി മറിഞ്ഞു. പുന്നപ്ര പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ചിത്രം: അപകടത്തിൽ തകര്‍ന്ന കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.