ഹരിപ്പാട്: ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജ് ജങ്ഷനിലെ ബസ് സ്റ്റോപ്പിൽ നെയ്യാറ്റിൻകര സ്വദേശിയായ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച രണ്ടുപേർ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കതിൽ ഷിബു (27), ചൂനാട് നാമ്പുകുളങ്ങര കാട്ടിലേക്ക് പുത്തൻവീട്ടിൽ നസീം (20) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിർമാണ തൊഴിലാളിയായ സുനിൽ മലപ്പുറം പെരിന്തൽമണ്ണയിൽനിന്ന് ബൈക്കിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിലേക്ക് പോകുന്നതിനിടെ വിശ്രമിക്കാനാണ് നങ്ങ്യാർകുളങ്ങരയിലെ ബസ് സ്റ്റോപ്പിൽ അൽപസമയം നിർത്തിയത്. ഈ സമയം ബൈക്കിലെത്തിയ പ്രതികൾ സുനിലിനെ ഭീഷണിപ്പെടുത്തി 4680 രൂപയും 13,000 രൂപയോളം വിലുള്ള മൊബൈൽ ഫോണും തട്ടിയെടുത്ത് ഹരിപ്പാട് ഭാഗത്തേക്ക് പോയി. സുനിൽ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി. സംഘം സഞ്ചരിച്ച ബൈക്കിന്റെ നമ്പർ സുനിൽ കൈമാറി. വാഹനം വള്ളികുന്നം സ്വദേശിയുടേതാണെന്ന് കണ്ടെത്തി. എന്നാൽ, ഇയാളിൽനിന്ന് നസീം ബൈക്ക് എന്തോ ആവശ്യത്തിന് കൊണ്ടുപോയ വഴിയാണ് മോഷണം നടത്തിയത്. തുടർന്ന് പൊലീസ് നസീമിനെയും പിന്നീട് കൃഷ്ണപുരത്തെ വീട്ടിൽനിന്ന് ഷിബുവിനെയും പിടികൂടി. പണവും മൊബൈൽ ഫോണും കണ്ടെടുത്തു. എസ്.ഐ രാജ് കുമാർ, എ.എസ്.ഐ സുജിത്ത്, സി.പി.ഒമാരായ നിഷാദ്, നിസാമുദ്ദീൻ, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.