എസ്.എഫ്.ഐ ചികിത്സ ധനസഹായം നൽകി

കായംകുളം: എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എം.എസ്.എം കോളജിലെ നിർധന വിദ്യാർഥിക്ക് ഒന്നേകാൽ ലക്ഷം രൂപ ചികിത്സ ധനസഹായം നൽകി. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പണം കൈമാറി. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ഗീതാഞ്ജലി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻ, ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിപിൻ സി. ബാബു, എസ്.എഫ്.ഐ ജില്ല ജോയന്‍റ്​ സെക്രട്ടറി ശിവപ്രസാദ്, ഏരിയ സെക്രട്ടറി ആഷിക് കെ. അജയൻ, യൂനിറ്റ് പ്രസിഡന്റ്‌ നിധിൻ, കോളജ് യൂനിയൻ ചെയർമാൻ തൻസില, ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.