റോഡിൽ പാർക്ക് ചെയ്ത ഓട്ടോ സാമൂഹികവിരുദ്ധർ കത്തിച്ചു

കുട്ടനാട്: വീട്ടിലേക്ക് കൊണ്ടുപോകാൻ മാർഗമില്ലാത്തതിനാൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹികവിരുദ്ധർ കത്തിച്ച നിലയിൽ. തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ മുണ്ടകത്തിൽ ശരത്തിന്റെ ഓട്ടോയാണ് കത്തിച്ചത്. ശനിയാഴ്ച രാത്രി 11ഓടുകൂടിയാണ് സംഭവം. ഓട്ടോ വീട്ടിലേക്ക് കയറ്റാൻ വഴി ഇല്ലാത്തതിനാൽ സമീപത്തെ റോഡിൽ പാർക്കു ചെയ്തിരിക്കുകയായിരുന്നു. രാത്രി 8.30ന് രോഗികളായ അച്ഛനും അമ്മക്കുമുള്ള മരുന്നു വാങ്ങി റോഡ്‌ സൈഡിൽ ഓട്ടോ പാർക്കുചെയ്ത് ശരത്ത് വീട്ടിൽ പോയതാണ്​. ഓട്ടോ കത്തുന്ന വിവരം പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ ശരത്തും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഏറക്കുറെ പൂർണമായി കത്തിയിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ശരത്തിന്റെ ആയിരത്തിലധികം താറാവുകൾ തീറ്റ ലഭിക്കാത്തതിനെത്തുടർന്ന്​ ചത്തിരുന്നു. ഈ ഓട്ടോമാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. അമ്മ സുജാത കണ്ണ് ഓപറേഷനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. എടത്വ സി.ഐ ആനന്ദ്‌ ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽനിന്ന്​ എത്തിയ ഫോറൻസിക് വിദഗ്ദ ബ്രിസി ജേക്കബ് തെളിവെടുപ്പ് നടത്തി. ഫോട്ടോ: റോഡിൽ പാർക്ക് ചെയ്ത ഓട്ടോ സാമൂഹികവിരുദ്ധർ കത്തിച്ചനിലയിൽ apl kutta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.