ആലപ്പുഴ: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ജില്ലയിൽ അനുശോചനപ്രവാഹം. മാനവിക മൂല്യങ്ങളും സാഹോദര്യവും പരസ്പര സ്നേഹവുമാണ് ഹൈദരലി ശിഹാബ് തങ്ങൾ ഉയർത്തിപ്പിടിച്ചതെന്ന് എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖല കമ്മിറ്റി അനുസ്മരിച്ചു. മേഖല ഭാരവാഹികളായ എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, ഉൽസാദ് മുഹമ്മദ്, സഫൽ ജലീൽ, ഉവൈസ് ഖലീൽ, അജ്മൽ നാസർ എന്നിവർ അനുശോചിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ബേബി പാറക്കാടൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാം, കേരള കോൺഗ്രസ് (എം ) ജില്ല ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല, കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് അഡ്വ.ജേക്കബ് എബ്രഹാം, ജില്ല ജനറൽ സെക്രട്ടറി എ.എൻ. പുരം ശിവകുമാർ, എം.ഇ.എസ്.അമ്പലപ്പുഴ താലൂക്ക് ജനറൽ സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം എന്നിവരും അനുശോചിച്ചു. ഐ.എൻ.എൽ ജില്ല പ്രവർത്തക സംഗമം ആലപ്പുഴ: ഐ.എൻ.എൽ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് ജന്മശതാബ്ദി ഭാഗമായി ജില്ല പ്രവർത്തകസംഗമം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ആലപ്പുഴ വട്ടയാലില്‍ നടക്കുമെന്ന് ജില്ല പ്രസിഡന്‍റ് നിസാറുദ്ദീൻ കാക്കോന്തറയും ജനറൽ സെക്രട്ടറി ബി. അൻഷാദും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.