കുംഭഭരണി: ഗതാഗത നിയന്ത്രണം

മാവേലിക്കര: കുംഭഭരണി പ്രമാണിച്ച് തിങ്കളാഴ്ച ചെട്ടികുളങ്ങരയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചക്ക് ഒന്നു മുതൽ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതുവരെയാണ് നിയന്ത്രണം. മാവേലിക്കരയിൽനിന്ന് ചെട്ടികുളങ്ങര വഴി കായംകുളത്തേക്കുള്ള വാഹനങ്ങൾ കണ്ടിയൂരിൽനിന്ന്​ തിരിഞ്ഞ് ഈരേഴ, കൊയ്പള്ളി കാരാഴ്മ, ഒന്നാംകുറ്റി വഴി പോകണം. കായംകുളത്തുനിന്ന് തട്ടാരമ്പലം ഭാഗത്തേക്കുള്ള വാഹനങ്ങൾ പത്തിയൂർ, കണ്ണമംഗലം, കരിപ്പുഴ വഴി പോകണം. ക്ഷേത്രത്തിന്‍റെ 500 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഈരേഴ കൊച്ചാൽത്തറ മുക്കിൽനിന്ന് പടിഞ്ഞാറേക്ക് ഇരുചക്രവാഹനങ്ങൾ മാത്രമേ കടത്തിവിടൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.