തോട് കൈയേറി കൽക്കെട്ട് നിർമിച്ചതിനെതിരെ പരാതി

അമ്പലപ്പുഴ: തോട് കൈയേറി കൽക്കെട്ട് നിർമിച്ചതിനെതിരെ പഞ്ചായത്ത് അംഗത്തി‍ൻെറ പരാതി. തെക്ക് പഞ്ചായത്ത് 12ാം വാർഡ്​ അംഗം മനോജ് കുമാറാണ് സെക്രട്ടറിക്ക് പരാതി നൽകിയത്. അമ്പലപ്പുഴ പോസ്റ്റ് ഓഫിസ്-ലഡുമുക്ക് റോഡിന് സമീപം കുരിയാറ്റുപുറം തോട് കൈയേറിയാണ് നിർമാണം. നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ ഏകദേശം ഒന്നരമീറ്റർ വീതിയിലാണ് ഒരാഴ്ച മുമ്പ്​ കുറുകെ കൽക്കെട്ട് പൂർത്തിയാക്കിയത്. പഞ്ചായത്തിൽനിന്നോ വില്ലേജിൽനിന്നോ അനുമതി വാങ്ങാതെയാണ് സ്വകാര്യ വ്യക്തിയുടെ നടപടി. നീർത്തട സംരക്ഷണ നിയമം കാറ്റിൽപറത്തി നടത്തിയ അനധികൃത കൈയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .(ചിത്രം..തോട് കൈയേറി നിര്‍മിച്ച കല്‍ക്കെട്ട്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.