ആരോഗ്യവകുപ്പില്‍ നിയമംവിട്ടും വര്‍ഷങ്ങളായി ജോലിയില്‍ തുടരുന്നതായി ആക്ഷേപം

അമ്പലപ്പുഴ: അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകളില്‍ ഒരാള്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഒരേ വിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ ആറുവര്‍ഷമായി ജോലിയില്‍ തുടരുന്ന ജീവനക്കാരനെതിരെ പരാതി. അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലെ ക്ലര്‍ക്കിനെതിരെയാണ് പരാതി. പരിഗണന വിഭാഗത്തിൽ​പെട്ടവര്‍ക്ക് രണ്ട് വര്‍ഷത്തെ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍, തുടര്‍ച്ചയായി ഒരുവിഭാഗത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ മാനിക്കാറില്ലെന്നാണ് ആരോപണം. ഭരണകക്ഷി യൂനിയനിൽപെട്ട ഇയാളെ ഭയന്നാണ് ഉന്നത ഓഫിസർ ഉൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നത്. അർബൻ ഹെൽത്ത് സെന്ററിലെ മറ്റു ജീവനക്കാർക്ക് നിയമം അനുശാസിക്കുന്ന സ്ഥലമാറ്റം നടക്കുമ്പോഴും ഇതൊന്നും ഇദ്ദേഹത്തിനു ബാധകമല്ല. ക്ലർക്കിന്റെ ഭരണത്തിൽ പലർക്കും എതിർപ്പുണ്ടെങ്കിലും പരസ്യമായി രംഗത്തുവരാൻ തയാറല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.