തീരസംരക്ഷണത്തിന് അടിയന്തര നടപടി വേണം -രമേശ് ചെന്നിത്തല

ആറാട്ടുപുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ കടൽക്ഷോഭം നേരിടാൻ കടൽഭിത്തിയും പുലിമുട്ടും നിർമിക്കണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളുമടങ്ങുന്ന ജനം രൂക്ഷ കടല്‍ക്ഷോഭംമൂലം വലിയ ഭീഷണിയിലാണ്. സമഗ്ര കടൽക്ഷോഭ പ്രതിരോധപ്രവര്‍ത്തനങ്ങൾ നടത്തുകയും ടെട്രപോഡ് ഉപയോഗിച്ചുള്ള പുലിമുട്ടുകൾ നിർമിക്കുകയും ചെയ്തില്ലെങ്കില്‍ ജൂണ്‍-ജൂലൈ ആകുമ്പോള്‍ കൂടുതല്‍ ദുരിതപൂർണമാകും. ചില മേഖലകളില്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പുലിമുട്ട് നിർമാണം നടക്കുന്നുണ്ട്. പ്രത്യേകിച്ച്, ആറാട്ടുപുഴ പഞ്ചായത്തിലെ ഒന്ന്​, 16, 17, 18 വാര്‍ഡുകള്‍ കടൽക്ഷോഭത്തിന്റെ തീക്ഷ്ണത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രദേശങ്ങളാണ്. ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ മംഗലം വരെയുള്ള ഭാഗത്ത് കടല്‍ഭിത്തിയോ പുലിമുട്ടുകളോ ഇല്ല. ഇവിടെ സ്ഥിരം കടൽഭിത്തി നിർമിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ സഭയിൽ അറിയിച്ചു. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ വട്ടച്ചാലിലെ നല്ലാണിക്കൽ 500 മീറ്റര്‍ നീളമുള്ള തീരസംരക്ഷണത്തിനും പുലിമുട്ടുകളുടെ നിർമാണത്തിനും കിഫ്ബി സാമ്പത്തികസഹായം അനുവദിച്ചിട്ടുണ്ട്. പല്ലന മുതല്‍ താട്ടേപ്പള്ളി വരെയുള്ള ഭാഗത്ത് കുലത്തറ ജങ്​ഷന്‍, കുമാരകോടി ജങ്​ഷന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മേഖലയിലും എത്രയും വേഗം ഡി.പി.ആര്‍ തയാറാക്കുമെന്ന്​ മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.