പച്ചക്കാട് കൊടുവര വയൽ ക്ലസ്റ്ററിന് പുരസ്കാരം

ചാരുംമൂട്: ജില്ലയിലെ പച്ചക്കറി കൃഷിയിൽ മികച്ച ക്ലസ്റ്ററിനുള്ള അംഗീകാരം താമരക്കുളം ഗ്രാമ പഞ്ചായത്തിലെ പച്ചക്കാട് കൊടുവര വയൽ ക്ലസ്റ്ററിന് ലഭിച്ചു. കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ പ്രവർത്തന മികവിനുള്ള പുരസ്കാരമാണിത്​. താമരക്കുളം കൃഷിഭവന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എ ക്ലാസ് വിപണിയുടെ കീഴിൽ പഞ്ചായത്തിലെ ഒൻപത്,10 വാർഡുകളിലാണ് കൊടുവര ക്ലസ്റ്റർ പ്രവർത്തിക്കുന്നത്. നാൽപതോളം കർഷകർ ഉൾപ്പെടുന്ന കൂട്ടായ്മ എട്ട് ഹെക്ടറിൽ കൃഷിചെയ്ത് 20 ടൺ വാർഷിക ഉൽപാദനം നടത്തിവരുന്നു. പച്ചക്കറി ഇനങ്ങളായ പയർ, പാവൽ, പടവലം, വഴുതന, പച്ചമുളക്, വെണ്ട, വെള്ളരി തുടങ്ങിയവയും കിഴങ്ങുവർഗങ്ങൾ, വിവിധയിനം വാഴകൾ എന്നിവയുമാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്. ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടൊപ്പം കൃഷി ഓഫിസർ എസ്. ദിവ്യശ്രീ, കൃഷി അസി. അജികുമാർ, ഉദ്യോഗസ്ഥർ, ക്ലസ്റ്റർ പ്രസിഡന്റ് വി. ഷാജിമോൻ, സെക്രട്ടറി ജോൺസൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ഫോട്ടോ: പച്ചക്കാട് കൊടുവര വയൽ ക്ലസ്റ്ററിന്‍റെ കൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.