കായംകുളം: ദീര്‍ഘകാലമായി തകര്‍ന്ന മുരിക്കുംമൂട് -കളത്തട്ട് റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണുമെന്ന് നഗരസഭ ചെയർപേഴ്സൻ പി. ശശികല അറിയിച്ചു. നഗരസഭ ഫണ്ട് ഉപയോഗിച്ച് മാത്രം നിർമാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതാണ് വൈകാൻ കാരണം. കൂടുതൽ ഫണ്ടിനായി എം.എല്‍.എയുടെയും സര്‍ക്കാറിന്‍റെയും സഹായം അഭ്യര്‍ഥിച്ചിരുന്നു. നിലവിൽ ഓട നിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭരണാനുമതിയും ടെൻഡര്‍ നടപടിയും പൂര്‍ത്തീകരിച്ചു. മന്ത്രി സജി ചെറിയാന് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ റോഡിനും, ഓടയ്ക്കുമായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് ഭരണാനുമതിയുമായി. സാങ്കേതികാനുമതിയും, ടെൻഡര്‍ നടപടിയും പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. കൂടാതെ റോഡിലെ കുഴികള്‍ അടക്കുന്നതിന് നഗരസഭ തനത് ഫണ്ടില്‍നിന്നും 50,000 രൂപയും അനുവദിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.