കലവൂർ: കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂനിഫോം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമായ പാന്റ്‌സും ഷര്‍ട്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കി വരവേറ്റു. ജില്ല പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമാണിത് നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.എസ്. സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി. ദീപ്തി, ഹെഡ്മാസ്റ്റര്‍ ജെ. ഗീത തുടങ്ങിയവരും കുട്ടികളെ വരവേല്‍ക്കാനെത്തി. APL UNIFORM കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു 229 പേര്‍ക്കുകൂടി കോവിഡ് ആലപ്പുഴ: ജില്ലയില്‍ 229 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 208 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തുനിന്ന് എത്തിയതാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 646 പേര്‍ രോഗമുക്തരായി. നിലവിൽ 2510 പേര്‍ ചികിത്സയില്‍ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.