റോഡുകൾ പൊട്ടിപ്പൊളിഞ്ഞു; കോൺഗ്രസ്​ ധർണ നടത്തി

പെരുമ്പളം: പെരുമ്പളത്തെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത്​ ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അരയുകുളങ്ങരയിൽനിന്ന് പഞ്ചായത്ത് ഓഫിസിലേക്ക് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. മണ്ഡലം പ്രസിഡന്‍റ്​ കെ.പി. ശശികുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി. ഗോപിനാഥ്, രവി കാട്ടേഴൻ, ജിനീഷ് ലാൽ, സജീവ് പ്രഭാകരൻ, മധു നെടുംപുറം, കെ.എസ്. ഷിബു, ശശീന്ദ്രനാഥപ്പണിക്കർ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പെരുമ്പളം പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ധർണ അഡ്വ. ഷാനിമോൾ ഉസ്​മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.