അരൂർ-കുമ്പളങ്ങി ബോട്ട് ചങ്ങാടസർവിസ് നിലച്ചു; ചെറുവള്ളങ്ങളിൽ അപകടയാത്ര

അരൂർ: അരൂർ-കുമ്പളങ്ങി ചങ്ങാട സർവിസ് നിലച്ച്​ ഒരാഴ്ചകഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ നടപടിയായില്ല. ബോട്ട് കെട്ടിവലിക്കുന്ന ചങ്ങാടമാണ് ഇവിടെ സർവിസ് നടത്തിയിരുന്നത്. ബോട്ട് ചങ്ങാടത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് സർവിസ് താമസിക്കുന്നതെന്നാണ് കുമ്പളങ്ങി പഞ്ചായത്ത് അധികൃതർ പറയുന്നത്. ഏതെങ്കിലും കാരണവശാൽ സർവിസ് നിലച്ചാൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് കരാറിൽ നിബന്ധനയുള്ളതാണ്. ഒരാഴ്ച കഴിഞ്ഞിട്ടും പകരം സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. ചെറുവള്ളങ്ങളിൽ അപകടയാത്ര നടത്തുകയാണ് കുട്ടികളും പ്രായമായവരും അടക്കമുള്ളവർ. ബോട്ടുകൾപോലും മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലെങ്കിൽ സർവിസ് നടത്താൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് ഒരു സുരക്ഷിതത്വവുമില്ലാതെ ചെറുവള്ളങ്ങൾ അരൂർ-കുമ്പളങ്ങി ഫെറിയിൽ യാത്രക്കാരെ കായൽ കടത്തുന്നത്. ചിത്രം അരൂർ-കുമ്പളങ്ങി ഫെറിയിൽ ചെറുവള്ളങ്ങളിലെ അപകടയാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.