മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സിറ്റിങ്​

ആലപ്പുഴ: മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ചെയര്‍മാന്‍ പി.എസ്. ഗോപിനാഥ​ൻെറ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിൽനിന്നുള്ള 55 അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ 25 അപേക്ഷകളിലായി ആകെ 7,08,493 രൂപ കടാശ്വാസം നല്‍കുന്നതിന് സര്‍ക്കാറിന് ശിപാര്‍ശ ചെയ്യുമെന്ന് കമീഷന്‍ അറിയിച്ചു. അപേക്ഷകളിലെ ന്യൂനതകളും എതിർകക്ഷി ഹാജരില്ലാത്തതിനാലും 30 കേസ്​ മാറ്റി​െവച്ചു. കമീഷൻ അംഗങ്ങളായ കെ.എ. ലത്തീഫ്, കൂട്ടായി ബഷീര്‍ തുടങ്ങിയവർ പങ്കെടുത്തു. 123 പേര്‍ക്കുകൂടി കോവിഡ് ആലപ്പുഴ: ജില്ലയില്‍ 123 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 113 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 4.46 ശതമാനമാണ്. 174 പേര്‍ രോഗമുക്തരായി. 1483 പേര്‍ ചികിത്സയില്‍ കഴിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.