തുറവൂർ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻെറ പരസ്യ പ്രചാരണത്തിന് സമാപനം. ഉച്ചകഴിഞ്ഞ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ഡിവിഷനിലെ മുഴുവൻ പ്രദേശങ്ങളിലും മുന്നണികൾ പര്യടനം നടത്തി. വൈകീട്ട് ആറോടെ വിവിധ സ്ഥലങ്ങളിൽ കലാശക്കൊട്ട് നടത്തി. യു.ഡി.എഫ് തുറവൂർ കവലക്ക് പടിഞ്ഞാറ് വശവും ചന്തിരൂരും കലാശക്കൊട്ട് നടത്തിയപ്പോൾ എൽ.ഡി.എഫ് കുത്തിയതോടും അരൂരുമാണ് കലാശക്കൊട്ട് നടത്തിയത്. എൻ.ഡി.എ തുറവൂർ കവലക്ക് സമീപമാണ് നടത്തിയത്. യു.ഡി.എഫ് സ്ഥാനാർഥി കെ. ഉമേശനോടൊപ്പം കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ദിലീപ് കണ്ണാടൻ, കെ.പി.സി.സി സെക്രട്ടറി എ.എ ഷുക്കൂർ, ഡി.സി.സി പ്രസിഡൻറ് ബാബുപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. രാവിലെ യുവാക്കളുടെ ഇരുചക്ര വാഹന റാലിയോടെയാണ് എൽ.ഡി.എഫ് സഥാനാർഥി അനന്തു രമേശൻെറ പ്രചാരണം തുടങ്ങിയത്. അരൂർ ക്ഷേത്രം കവലയിൽനിന്ന് തുടങ്ങിയ റാലി പുത്തൻകാവിൽ സമാപിച്ചു. ഡിവിഷനിലുൾപ്പെടുന്ന 52 വാർഡുകളിലും പ്രയാണം നടത്തി. വി.കെ. സൂരജ്, എൻ. നിഷാന്ത്, എസ് അജിത്ത് കുമാർ, ടിഞ്ചുമോൻ എന്നിവർ നേതൃത്വം നൽകി. ഉച്ച കഴിഞ്ഞ് സ്ഥാനാർഥി അനന്തു രമേശനും ദലീമ എം.എൽ.എയുംചേർന്ന് റോഡ് ഷോയും സംഘടിപ്പിച്ചു. മണിലാലാണ് എൻ.ഡി.എ സ്ഥാനാർഥി. വിവിധ സ്ഥലങ്ങളിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. നാളെയാണ് വോട്ടെടുപ്പ്. പടം. തുറവൂരിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കലാശക്കൊട്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.