ലോട്ടറിത്തട്ട് നശിപ്പിച്ചതായി പരാതി

അമ്പലപ്പുഴ: ലോട്ടറി വിൽപനത്തട്ട് സാമൂഹികവിരുദ്ധർ നശിപ്പിച്ചു. പുറക്കാട് മാവേലിപ്പറമ്പിൽ ചന്ദ്രലേഖയുടെ ലോട്ടറി വിൽപനത്തട്ടാണ് ഞായറാഴ്​ച പുലർച്ച നശിപ്പിച്ചനിലയിൽ കണ്ടെത്തിയത്. വണ്ടാനം പോസ്​റ്റ്​ ഓഫിസിനുമുന്നിൽ ദേശീയപാതയോരത്ത് മാസങ്ങളായി പ്രവർത്തിച്ചിരുന്നതാണ്​. സംഭവത്തിൽ ലോട്ടറി തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അംഗംകൂടിയായ ചന്ദ്രലേഖ പുന്നപ്ര പൊലീസിൽ പരാതി നൽകി. ചിത്രം.... ലോട്ടറിത്തട്ട് പൊളിച്ചനിലയില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.