ദേശീയ വിദ്യാഭ്യാസനയം തിരുത്തണം -കെ.എസ്.ടി.എ

അമ്പലപ്പുഴ: ദേശീയ വിദ്യാഭ്യാസനയം തിരുത്തണമെന്ന് കെ.എസ്.ടി.എ അമ്പലപ്പുഴ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ഡി. സുധീഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് ജി. ബാബുനാഥ് അധ്യക്ഷത വഹിച്ചു. ഡോ. ബിനീഷ്, ടി.ജി. രാഹുൽ, ജില്ല ജോയൻറ് സെക്രട്ടറി കെ.എ. അജിമോൻ, ഉപജില്ല സെക്രട്ടറി കെ. രാജു, ട്രഷറർ വർഗീസ് തോമസ്​, സംസ്ഥാനകമ്മിറ്റി അംഗം വി. അനിത, ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി. ബിനു, ആർ. സതീഷ് കൃഷ്ണ, ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. ഷീബ, ജി. സുമംഗലി, ഹസീന ബീവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. സുനിൽകുമാർ (പ്രസി), മുഹമ്മദ് ഷരീഫ്, ജയദേവൻ (വൈസ് പ്രസി), കെ. രാജു (സെക്ര), എ. അജിത്ത്, ഹസീന ബീവി (ജോ. സെക്ര), വർഗീസ് തോമസ് (ട്രഷ). ചിത്രം... കെ.എസ്.ടി.എ അമ്പലപ്പുഴ ഉപജില്ല സമ്മേളനം സംസ്ഥാന സെക്രട്ടറി ഡി. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.