പൂച്ചാക്കൽ: കയർ തൊഴിലാളികളുടെ ക്ഷേമത്തിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ആന്നലത്തോട് കയർ വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ 336 ൽ സോളാർ പാനൽ നൽകി. കേരള സർക്കാർ സ്ഥാപനമായ അെനർട്ട് സ്ഥാപിച്ച സോളർ പാനലിൻെറ ഉദ്ഘാടനം കയർ ബോർഡ് വൈസ് ചെയർമാൻ ജോഷി എബ്രഹാം നിർവഹിച്ചു. സംഘം പ്രസിഡൻറ് കെ.വി. തിലകൻ അധ്യക്ഷത വഹിച്ചു. മായ ഷൈജു, സംഘം സെക്രട്ടറി വിദ്യ ജി. പണിക്കർ, പി.എ. ഷിഹാബുദ്ദീൻ, ടി.ടി. രഘു, കെ.ടി. പത്മിനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.