പൊളിച്ചവ അതേപടി; മറ്റു​ റോഡുകളും പൊളിച്ചു

അമ്പലപ്പുഴ: മാസങ്ങള്‍ക്കുമുമ്പ് പൊളിച്ചിട്ട റോഡ് പുനര്‍നിര്‍മിക്കാതെ മറ്റ് വഴികളും പൊളിക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡിലെ വിവിധ റോഡുകളാണ് പുനര്‍നിര്‍മാണത്തി​ൻെറ പേരില്‍ മാസങ്ങള്‍ക്കുമുമ്പ് പൊളിച്ചത്. ഇതോടെ യാത്രക്കാര്‍ സമീപവാര്‍ഡുകളിലെ റോഡിലൂടെയാണ് യാത്രചെയ്തിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി അതും പൊളിച്ചതോടെ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. വർഷങ്ങളായി കുണ്ടും കുഴിയുമായി കിടന്ന റോഡ് പൊളിച്ചപ്പോൾ വർഷങ്ങളായുള്ള യാത്രദുരിതത്തിന് അറുതിയാകുമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ, പൊളിച്ച ഭാഗത്ത് മെറ്റൽ നിരത്തിയതല്ലാതെ ടാറിങ്​ നടത്തിയില്ല. കൂർത്ത കല്ലുകളിൽ കയറി ഇരുചക്ര വാഹനങ്ങൾ തെന്നിമറിയുന്നതും നിത്യസംഭവമായി. മഴ പെയ്തതോടെ ചളിക്കുളമായി. റോഡി​ൻെറ ശോച്യാവസ്ഥ മൂലം ഈ ഭാഗത്ത് ഓട്ടോകളും എത്തുന്നില്ല. ഇതുമൂലം അടിയന്തരഘട്ടത്തിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻപോലും പറ്റുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡി​ൻെറ വശങ്ങളിൽ കാനനിർമാണം ആരംഭിച്ചെങ്കിലും നിലച്ച മട്ടാണ്. ( കഴിഞ്ഞ ദിവസം പൊളിച്ച പുന്നപ്ര പൊലീസ് സ്​റ്റേഷന്‍-പൊന്നാകരി റോഡ് )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.