പൊന്തുവലയിൽ അപൂർവ ഇനം മത്സ്യം

അമ്പലപ്പുഴ: പുന്നപ്രയിൽ ലഭിച്ചു. പുന്നപ്ര വിയാനി കടപ്പുറത്ത് ശനിയാഴ്​ച രാവിലെ പൊന്തിൽ മത്സ്യബന്ധനത്തിനിറങ്ങിയ സണ്ണിയുടെ വലയിലാണ് മീൻ കുടുങ്ങിയത്. വരിതലയെന്നാണ് ഈ മത്സ്യത്തി​ൻെറ പേര്. തിരണ്ടിയുടെ ആകൃതിയും സ്രാവി​ൻെറ വാലുപോലുള്ള ആകൃതിയുമാണ്. രുചിയേറിയ മാംസമാണ് ഇതിനുള്ളതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സാധാരണ പുറംകടലിൽ മാത്രം കാണുന്ന മത്സ്യം കടലിൽ ശക്തമായ ഒഴുക്കുള്ളപ്പോഴാണ് കരയിലേക്ക് റോക്കറ്റുപോലെ പാഞ്ഞെത്തുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. (ചിത്രം....പൊന്തുവലയില്‍ കിട്ടിയ അപൂര്‍വയിനം മത്സ്യം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.