അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

ആറാട്ടുപുഴ: അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. ആറാട്ടുപുഴ പുത്തൻപുരയിൽ വത്സലക്കാണ് (58) പരിക്കേറ്റത്. 28നാണ് നാലുപേർ ചേർന്ന് ഇവരെ ആക്രമിച്ചത്. അക്രമികളിൽ ഒരാളുടെ ആദ്യഭാര്യയുടെ മക​ൻെറ വഴിപ്രശ്‌നത്തിൽ ത​ൻെറ മകൻ ഇടപെട്ടതി​ൻെറ പേരിലാണ് ആക്രമണം നടത്തിയതെന്ന്് വത്സല പറഞ്ഞു. 29ന് തൃക്കുന്നപ്പുഴ പൊലീസ് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തി ഇവരുടെ മൊഴിയെടുത്തിരുന്നു. എന്നാൽ, ​െപാലീസ് കേസെടുക്കാൻ വൈകിയതിനാൽ വത്സല ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.