ജില്ല ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് തുടങ്ങി

ചേര്‍ത്തല: ജില്ല ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ചേര്‍ത്തല സൻെറ്​ മൈക്കിള്‍സ് കോളജ് മൈതാനിയില്‍ തുടങ്ങി. ആദ്യദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി 118 പോയ​േൻറാടെ മുന്നില്‍. ആലപ്പുഴ ദിശ സ്‌പോര്‍ട്സ് അക്കാദമി 94 പോയ​േൻറാടെ രണ്ടാം സ്ഥാനത്തുണ്ട്. സൻെറ്​ ജോണ്‍സ് മറ്റം (22), ദുര്‍ഗാവിലാസം അത്‌ലറ്റിക് ക്ലബ് ചാരമംഗലം (21) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ജില്ലയിലെ 44 ക്ലബുകളില്‍നിന്നായി 700 താരങ്ങളാണ് പങ്കെടുക്കുന്നത്. 21 മുതല്‍ 23 വരെ മലപ്പുറത്ത്​ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക് മീറ്റിനുള്ള ജില്ല ടീമിനെയാണ് തെരഞ്ഞെടുക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ദ്രോണാചാര്യ അവാര്‍ഡ് നേടിയ ഇന്ത്യന്‍ അത്‌ലറ്റിക് ചീഫ് കോച്ച് പി. രാധാകൃഷ്ണന്‍ നായരെ ജില്ല സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ്​ പി.ജെ. ജോസഫ് ആദരിച്ചു. ഫോട്ടോ: ജില്ല ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.