ബുള്ളറ്റിന്​ തീപിടിച്ചു

ആലപ്പുഴ: ഓട്ടത്തിനിടെ . ​ശനിയാഴ്​ച രാവിലെ 8.30ന്​ ആലപ്പുഴ ബൈപാസിൽ കൊമ്മാടിക്ക് സമീപമായിരുന്നു സംഭവം. പാതിരപ്പള്ളി സ്വദേശി അനിയൻ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റിനാണ്​ തീപിടിച്ചത്​. വയറിങ്​ ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ അഗ്​നിരക്ഷാസേന ഫോം സ്​പ്രേ ഉപയോഗിച്ച്​ തീകെടുത്തിയതിനാൽ അപകട​െമാഴിവായി. അസി. സ്​റ്റേഷൻ ഓഫിസർമാരായ കെ. തോമസ്, ജി. അനികുമാർ, ഫയർ ആൻഡ്​ റസ്ക്യൂ ഓഫിസർമാരായ ജി. ഷൈജു, ഡി. മനു, രതീഷ്, ഷൈൻ കുമാർ, മുഹമ്മദ് നിയാസ്, യു. ബിനു കൃഷ്ണൻ, ആർ. സന്തോഷ്, ആർ. ശ്രീരാജ് എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. APL bullet ആലപ്പുഴ ബൈപാസിൽ കൊമ്മാടിക്കു സമീപം ഓട്ടത്തിനിടെ ബുള്ളറ്റി​ന്​ തീപിടിച്ചത്​ അഗ്​നിരക്ഷാസേന കെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.