സ്ത്രീകൾക്ക് സ്വയരക്ഷ പരിശീലനവുമായി പൊലീസ്

തുറവൂർ: സ്ത്രീകൾക്കുനേരേ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ സ്ത്രീസുരക്ഷ പരിശീലനവുമായി പൊലീസ്. സ്ത്രീസുരക്ഷ പരിശീലന പരിപാടിയുടെ ഭാഗമായാണ് പള്ളിത്തോട് വാലയിൽ കടപ്പുറത്ത് അയൽക്കൂട്ടം സ്ത്രീകൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമായി പരിശീലനക്ലാസ് നടന്നത്. ആക്രമണങ്ങൾ പ്രതിരോധിക്കാനും സ്വയരക്ഷക്കും സ്​ത്രീകളെ പ്രാപ്തരാക്കാനാണ്​ പരിശീലനം. സുലേഖ, ആശ, ജ്യോതി, പ്രീത, അനിത, ദീപ എന്നിവരാണ് പരിശീലന ടീമിലുള്ളത്. ജില്ല പൊലീസ് മേധാവിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. പടം : പള്ളിത്തോട് തീരദേശ മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പൊലീസ്‌ സ്ത്രീസുരക്ഷ പരിശീലനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.