കണ്ടിയൂരിൽ വീടിനുനേരെ ആക്രമണം

മാവേലിക്കര: കണ്ടിയൂർ കുരുവിക്കാട് വീടിനുനേരെ ബൈക്കിലെത്തിയ സംഘത്തി​ൻെറ ആക്രമണം. കുരുവിക്കാട് ഉദയപുറത്ത് രമണ​ൻെറ വീടാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ച രണ്ടിനായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വാതിലിൽ ശക്തമായി ഇടിച്ചതായി വീട്ടുകാർ പറയുന്നു. ജനൽച്ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. വീട്ടുമുറ്റത്തുണ്ടായിരുന്ന സൈക്കിളും നശിപ്പിച്ചു. രമണനും ഭാര്യ നിർമലയും മകൾ രമിതയും അമ്മ അമ്മിണിയുമാണ് വീട്ടിലുണ്ടായിരുന്നത്. ബൈക്കുകളുടെ നമ്പർ പ്ലേറ്റ് മറച്ചിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് മനസ്സിലായെന്ന് വീട്ടുകാർ പറയുന്നു. മാവേലിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.