ചാരുംമൂട്: സമഗ്ര ശിക്ഷ കേരള ആലപ്പുഴ മാവേലിക്കര ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിൻെറ ഭാഗമായി ചുനക്കര ഗവ.യു.പി.എസിൽ ഭിന്നശേഷിക്കാരിയായ അധ്യാപികെയയും ഭിന്നശേഷിക്കുട്ടികളുടെ രക്ഷാകർത്താക്കെളയും ആദരിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിനൂഖാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാവേലിക്കര ബി.പി.സി പി. പ്രമോദ്, പഞ്ചായത്ത് അംഗം പി.എം. രവി, എച്ച്.എം ഇൻ ചാർജ് ഷീബ, സി.ആർ.സി.സി ആർ. രാജി, സ്പെഷൽ എജുക്കേറ്റർ പി. മായ, അധ്യാപിക ജിജി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ : മാവേലിക്കര ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ചുനക്കര ഗവ.യു.പി.എസിൽ നടന്ന ഭിന്നശേഷി വാരാചരണ പരിപാടി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിനൂഖാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.